ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 394.02 പോയിന്റ് തകര്‍ന്ന് 34,385.56ലും ദേശീയ സൂചികയായ നിഫ്റ്റി 124.30 പോയിന്റ് താന്ന്‌ന് 10,328.75ലുമാണ് വ്യാപാരം ആരംഭിച്ചത്. ദസ്സറ അവധിക്കു ശേഷം പ്രതീക്ഷയോടെ തുറന്ന വിപണിയെ ഉയര്‍ന്ന എണ്ണവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും പിന്നോട്ടടിച്ചു.
ബുധനാഴ്ച വിദേശ നിക്ഷേപങ്ങള്‍ 140.02 കോടിയുടെ ഓഹരികള്‍ വാങ്ങിയെങ്കിലും ആഭ്യന്ത നിക്ഷേപകര്‍ 343.11 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. വ്യാഴാഴ്ച ദസ്സറ പ്രമാണിച്ച് വിപണിക്ക് അവധിയായിരുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയേ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ എല്ലാം തകര്‍ച്ചയിലാണ്. യു.എസ് പലിശ നിരക്ക് വര്‍ധിപ്പിച്ചതും ഇറ്റലിയുടെ വ്ര്യരഹിത ബജറ്റുമാണ് വിപണിക്ക് കൂടുതല്‍ തിരിച്ചടിയായത്. ഓസ്‌ട്രേലിയന്‍, ജപ്പാന്‍ വിപണികളും നഷ്ടത്തിലാണ്.
from mangalam.com https://ift.tt/2NNkTvh
via IFTTT
No comments:
Post a Comment