പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളില്‍ സിപിഎമ്മിനെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ആര്‍എസ്എസും ഗുഢഅജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ സമചിത്തതയോടെ പ്രശ്‌നത്തെ കാണണം. വിശ്വാസികളുടെ വികാരം ചവിട്ടിമെതിക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു. പോലീസ് വേഷത്തില്‍ യുവതിയെ കൊണ്ടുപോയത് വികൃതമായ പരിപാടിയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇത്ര ആര്‍ജവം എന്താണ് സര്‍ക്കാരിന്?- ചെന്നിത്തല ചോദിക്കുന്നു.
വിശ്വാസികളുടെ വികാരം കണക്കിലെടുത്തെ ഭരണാധികാരികള്‍ക്ക് പ്രവര്‍ത്തിക്കാനാകു. ഇന്റലിജന്‍സിന് വീഴ്ചയുണ്ടായി. സംഭവത്തില്‍ കലാപകാരികള്‍ക്ക് അവസരം ഉണ്ടാക്കുന്ന നടപടി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വിവാഹം സംരക്ഷിക്കുന്നില്ല, പ്രശ്‌നം ഇത്രയും കലുഷിതമാക്കിയത് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയുടെ പ്രശസ്തി ഇല്ലാതാക്കാനുള്ള ഗൂഡ നീക്കങ്ങളാണിത്. സര്‍ക്കാരും പോലീസും സമചിത്തത പാലിക്കണം ഒന്നോ രണ്ടോ വ്യക്തികളുടെ അജണ്ട നടപ്പാക്കാന്‍ വരുന്നതിന് കൂട്ട് നില്‍ക്കരുതെന്നും അദ്ദേഹംപറഞ്ഞു. ഭക്തരുടെ വികാരമാണോ ഒന്നോ രണ്ടോ പേരുടെ അജണ്ടയാണോ സര്‍ക്കാരിന് മുഖ്യം എന്നും ചെന്നിത്തല ചോദിച്ചു.
from mangalam.com https://ift.tt/2yNsBQt
via IFTTT
No comments:
Post a Comment