സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ പൂജാരിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോകുന്നു. നടപ്പന്തല്‍ വരെ എത്തിയ ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളത്തുനിന്നുള്ള ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുമാണ് പ്രതിഷേധക്കാര്‍ക്ക് മുന്‍പില്‍ മുട്ടുമടക്കി മടങ്ങാന്‍ തീരുമാനിച്ചത്. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമയും പ്രതികരിച്ചു.
ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചു. ഇക്കാര്യം യുവതികളെ അറിയിച്ചതായും ഇതോടെ മടങ്ങാന്‍ ഇരുവരും സമ്മതം അറിയിച്ചതായും ഐ.ജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് തീരുമാനമില്ല. നിയമം നടപ്പാക്കണം എന്നു മാത്രമാണ് പോലീസ് നിലപാട്. എന്നാല്‍ ദര്‍ശനം നടക്കില്ലെന്ന് തന്ത്രി അറിയിച്ചതായി ഐ.ജി വ്യക്തമാക്കി. മുന്നോട്ട് പോയാല്‍ ആചാര ലംഘനമെന്ന നിലയില്‍ നട അടയ്ക്കുമെന്ന് തന്ത്രി അറിയിച്ചു. പൂജാരിമാര്‍ സമരം നടത്തുന്ന കാര്യവും അവരെ അറിയിച്ചു. ഇതോടെ ഇരുവരും തിരിച്ചുപോകാന്‍ സമ്മതം അറിയിച്ചതായി ഐ.ജി വ്യക്തമാക്കി.
[IMG]
തിരിച്ചുപോകുന്നതിലുള്ള ബുദ്ധിമുട്ട് യുവതികള്‍ അറിയിച്ചു. അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഐ.ജി വ്യക്തമാക്കി. പരമ്പരാഗത പാതയിലൂടെ ആയിരിക്കില്ല തിരിച്ചുപോക്ക് എന്നാണ് സൂചന. രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് പോലീസ്ഇവരേയും കൊണ്ട് തിരിച്ചിറങ്ങുന്നത്. ശരണം വിളികളുമായി അയ്യപ്പ ഭക്തരും ഇവര്‍ക്ക് പിന്നാലെയുണ്ട്.
Kerala: Journalist Kavitha Jakkal of Hyderabad based Mojo TV and woman activist Rehana Fatima are now returning from Sabarimala. Kerala IG says "We have told the female devotees about the situation, they will now be going back. So we are pulling pack. They have decided to return" pic.twitter.com/IO9TwcEj5V— ANI (@ANI) October 19, 2018
ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്ത്രിക്ക് അതിനുള്ള അവകാശമുണ്ടെന്നായിരുന്നു ദേവസ്വംമന്ത്രിയുടെ പ്രതികരണം. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ളതല്ല ശബരിമലയെന്നും മല കയറാന്‍ വരുന്നവരെ തിരിച്ചറിയാന്‍ പോലീസിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രി പറഞ്ഞത്യു കേട്ടതാണല്ലോ അതുകൊണ്ട് പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് ഐ.ജിയും പറഞ്ഞു.
Pathanamthitta: Journalist Kavitha Jakkal of Hyderabad based Mojo TV and woman activist Rehana Fatima move to the office where the two have been called by Inspector General S Sreejith. #SabarimalaTemple pic.twitter.com/F4xFZieWOI— ANI (@ANI) October 19, 2018
There are some people like activists trying to enter. It's impossible for govt to figure out who is who. We know there are 2 activists. One is believed to be a journalist as well: Kadakampally Surendran, State Devaswom (religious trusts) Minister #SabarimalaTemple #Kerala pic.twitter.com/EWPUJuQWOm— ANI (@ANI) October 19, 2018
from mangalam.com https://ift.tt/2ypsqvj
via IFTTT
No comments:
Post a Comment