തിരുവനന്തപുരം: ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗവര്‍ണര്‍ പി.സദാശിവം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. ഡി.ജി.പിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നടത്തുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ പോലീസിന്റെ വിശദീകരണം തേടുന്നതിനായിരുന്നു കൂടിക്കാഴ്ച.
ശബരിമലയിലെ സംഘര്‍ഷം പരിഹരിക്കാനും ക്രമസമാധാനം പാലിക്കാനും ഗവര്‍ണര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ശബരിമലയിലെ സ്ഥിതിഗതിര്‍ ഗവര്‍ണര്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണ്.
from mangalam.com https://ift.tt/2CrEvmI
via IFTTT
No comments:
Post a Comment