പത്തനംതിട്ട: പതിനെട്ടാംപടിക്ക് 500 മീറ്റര്‍ അകലെ വെച്ച് ശബരിമല ദര്‍ശനം മതിയാക്കി മടങ്ങേണ്ടി വന്ന മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്പയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വരവേല്‍പ്പ്. പോലീസ് അകമ്പടിയില്‍ മലയിറങ്ങി പമ്പയില്‍ എത്തിയ ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 80 ലധികം സായുധ കമാന്റേകള്‍ അടങ്ങിയ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ ആയിരുന്നു ഇവര്‍ പമ്പയില്‍ എത്തിയത്.
പമ്പാ പോലീസ് സ്‌റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്. ഇന്ന് രാവിലെ ആറ് മണിയോടെ ഇവര്‍ മലകയാറാന്‍ തുടങ്ങിയെങ്കിലും മൂന്ന് മണിക്കൂര്‍ മലകയറി നടപ്പന്തലിന് തൊട്ടടുത്ത് വരെ എത്തിയപ്പോള്‍ കുട്ടികള്‍ അടക്കമുള്ള ഭക്തജനങ്ങള്‍ തടസ്സം ഉണ്ടാക്കുകയായിരുന്നു. പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് പൂജാരിമാരും പരികര്‍മ്മികളും പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഒരു മണിക്കൂര്‍ നീണ്ട സമവായ ചര്‍ച്ചയില്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രിയും പ്രതികരിച്ചതോടെ യുവതികളുമായി പോലീസ് കൂടിയാലോചന നടത്തുകയും മടങ്ങാന്‍ തീരുമാനിക്കുകയും ആയിരുന്നു.
മോജോ ടിവിയ്ക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്താനാണ് മാധ്യമപ്രവര്‍ത്തക കവിത ശബരിമലയില്‍ എത്തിയത്. ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയായ മോജോയുടെ പ്രവര്‍ത്തക കവിത ഇന്നലെ വൈകിട്ടാണ് മല കയറണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് രാവിലെ യാത്ര ചെയ്താല്‍ സംരക്ഷണം നല്‍കാമെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു. സില്ല പരിഷത്ത് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കവിത ഇസിറ്റി കോളേജ്,ദീപ്തി ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി ആരംഭിച്ചത്.
കവിത ജക്കാലയ്‌ക്കൊപ്പം മല ചവിട്ടിയ യുവതി എറണാകുളം സ്വദേശിയായ രഹ്‌ന ഫാത്തിമയാണ്. ഇവര്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ്. ഏക എന്ന ചിത്രത്തില്‍ നായികയായിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്‌ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ശബരിമല സന്ദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ വീട് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് വാശികാണിച്ച് കയറിയിറങ്ങാനുള്ള വേദിയല്ലെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കി.
from mangalam.com https://ift.tt/2CUc7dV
via IFTTT
No comments:
Post a Comment