ഖഷോഗിയുടെ തിരോധാനം, സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ഖഷോഗിയുടെ തിരോധാനം, സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു

ന്യൂയോർക്ക്: മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ തിരോധാനത്തിൽ പ്രതിഷേധിച്ച് സൗദിയിൽ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടണും ബഹിഷ്കരിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സുമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ജമാൽ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഒക്ടോബർ 23 മുതൽ 25വരെയാണ് ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നടക്കുക. ക്രുഡ് ഓയിലിനെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക ക്രമത്തിൽ നിന്നുള്ള മാറ്റം കൊണ്ടുവരാനുള്ള വിഷൻ 2030 ന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിലാണ് ഉച്ചകോടി നടക്കേണ്ടത്. സൗദി കിരീടാവകാശിയായ മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പരിഷ്കരണ നയങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. എന്നാൽ ഖഷോഗിയുടെ തിരോധാനമാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉച്ചകോടി ബഹിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിൻ അറിയിച്ചു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൈക് പോംപിയോ ദിവസങ്ങൾക്ക് മുമ്പ് റിയാദിൽ വെച്ച് സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Just met with @realDonaldTrump and @SecPompeo and we have decided, I will not be participating in the Future Investment Initiative summit in Saudi Arabia. — Steven Mnuchin (@stevenmnuchin1) 18 October 2018 ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കയറിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹം കോൺസുലേറ്റിനുള്ളിൽവെച്ച് കൊല്ലപ്പെട്ടുവെന്നാണ് തുർക്കി ആരോപിക്കുന്നത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോൺസുലേറ്റിൽ നിന്ന് നീക്കം ചെയ്തെന്നും കൊലപാതകത്തിന് തെളിവുകളുണ്ടെന്നും തുർക്കി ആരോപിക്കുന്നു. ആരോപണങ്ങൾ നിഷേധിച്ച സൗദി അറേബ്യ കോൺസുലേറ്റിനുള്ളിൽ പരിശോധന നടത്താൻ തുർക്കിയിലെ അന്വേഷണ സംഘത്തെ അനുവദിക്കുകയും ചെയ്തു. വിവാദത്തെ തുടർന്ന് ഡച്ച്, ഫ്രഞ്ച് ധനകാര്യമന്ത്രിമാർ നിക്ഷേപ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെ നിരവധി കോണുകളിൽ നിന്ന് സൗദിക്ക് നേരെ സമ്മർദ്ദമുയരുന്നുണ്ട്. Content Highlights:Jamal Khashoggi case,US and UK quit Saudi summit,US Treasury Secretary Steven Mnuchin,UK International Trade Secretary Liam Fox


from mathrubhumi.latestnews.rssfeed https://ift.tt/2pY3c2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages