തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി കൊടുക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് സ്വന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ നിലപാടുകളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ആര് റിവ്യൂ ഹർജി കൊടുത്താലും സർക്കാർ അതിനെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നൽകിയ മറുപടികളോടും മന്ത്രി പ്രതികരിച്ചു. ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയത് ആർഎസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടിൽ ഉറച്ചനിൽക്കുകയാണ്. തികഞ്ഞ ആർഎസ്എസുകാർ തന്നെയാണ് ഹർജിനൽകിയ അഞ്ചു പേരും. ഇവർ ആരാണെന്ന് സുപ്രീം കോടതിയിൽ അന്വേഷിച്ചാൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബ്ദസന്ദേശം അയച്ച എഎച്ച്പിയും വിഎച്ച്പിയും തമ്മിൽ എന്താണ് വ്യത്യാസം. കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് തൊഗാഡിയ 48 മണിക്കൂർ നൽകിയിരുന്നു. ആ സമയം കഴിഞ്ഞപ്പോൾ നടത്തിയ ഹർത്താൽ ആണ് ഇന്നു നടന്നത്. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവർ ആലോചിക്കണംഅദ്ദേഹം പറഞ്ഞു Content Highlights:Sabarimala Womens entry, Kadakampally surendran, Sreedharan pillai
from mathrubhumi.latestnews.rssfeed https://ift.tt/2P5EECZ
via
IFTTT
No comments:
Post a Comment