ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍, യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍, യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ. ഒക്ടോബർ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിർദ്ദേശമുള്ളത്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉന്നയിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിൽ പറയുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 15നു തന്നെ കേരളത്തിന് നിർദേശം അയച്ചതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ടിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OvQJlB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages