ഓസീസിനു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം; പാകിസ്താന് വിജയപ്രതീക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ഓസീസിനു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം; പാകിസ്താന് വിജയപ്രതീക്ഷ

അബുദാബി: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ വിജയലക്ഷ്യം. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താൻ 538 റൺസെന്ന വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്കു മുന്നിൽ വെച്ചത്. മൂന്നാം ദിനം അവസാന സെഷനിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. വിജയത്തിലേക്ക് അവർക്ക് ഇനിയും 491 റൺസ് കൂടി വേണം. കുറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് നാല് റൺസെടുത്ത ഷോൺ മാർഷിന്റെ വിക്കറ്റാണ് നഷ്ടമായത്. 24 റൺസോടെ ആരോൺ ഫിഞ്ചും 17 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ. ആദ്യ ടെസ്റ്റിലേതിനു സമാനമായ ചെറുത്തുനിൽപ്പ് ഓസീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ രണ്ടു ദിവസം ശേഷിക്കേ സമനില പോലും ഓസീസിന് ബാലികേറാമലയാകും. നേരത്തെ ആദ്യ ഇന്നിങ്സിൽ നഥാൻ ലിയോണിന്റെ ബൗളിങ് മികവിൽ 282 റൺസിനു പുറത്തായ പാകിസ്താൻ, ഓസീസിനെ അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസിന്റെ മികവിൽ 145 റൺസിനു പുറത്താക്കിയിരുന്നു. 137 റൺസിന്റെഒന്നാം ഇന്നിങ്സ് ലീഡ് നേടിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ ഒൻപതിന് 400 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. പാകിസ്താനായി ഫഖർ സമാൻ (66), അസ്ഹർ അലി (64), നായകൻ സർഫ്രാസ് അഹമ്മദ് (81) എന്നിവർ അർധ സെഞ്ചുറി നേടി. പാക് താരം ബാബർ അസമിന് ഒരു റൺസകലെ സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. 99 റൺസെടുത്തു നിൽക്കെ അസമിനെ മിച്ചൽ മാർഷ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓസീസിനായി ലിയോൺ നാലു വിക്കറ്റ് വീഴ്ത്തി. Content Highlights: pakistan vs australia 2nd test


from mathrubhumi.latestnews.rssfeed https://ift.tt/2OzW8YE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages