ഇന്ന് വിജയദശമി, വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ഇന്ന് വിജയദശമി, വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

കോഴിക്കോട്:ഇന്ന് വിജയദശമി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിലൂടെ അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അക്ഷരപ്രവേശം നടത്തി. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ളിടത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. തിരൂർ തുഞ്ചൻപറമ്പിൽ രാവിലെ അഞ്ചുമണിയോടെ വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലുമായാണ് എഴുത്തിനിരുത്ത് പുരോഗമിക്കുന്നത്. വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കുന്നു. ഫോട്ടോ: എസ് സനോജ് ആലങ്കോട് ലീലാകൃഷ്ണൻ, കെ പി രാമനുണ്ണി തുടങ്ങിയവർ എന്നിവർ കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു. രാവിലെ എട്ടുമണിയോടെ എം ടി വാസുദേവൻ നായരും കുഞ്ഞുങ്ങളെ തുഞ്ചൻപറമ്പിലത്തി കുട്ടികളെ എഴുത്തിനിരുത്തും. ഒമ്പതുമണിയുടെ കവികളുടെ വിദ്യാരംഭവും നടക്കും. നിരവധി കുട്ടികളാണ് തുഞ്ചൻപറമ്പിൽ മാതാപിതാക്കൾക്കൊപ്പം എത്തിയിട്ടുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു. രാവിലെ നാലുമണി മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കുന്നു. ഫോട്ടോ: എസ് സനോജ് ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു. content highlights: vijayadasami


from mathrubhumi.latestnews.rssfeed https://ift.tt/2J6qYSQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages