ന്യൂഡല്‍ഹി: കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഡല്‍ഹിയിലെ കപാഷേരയിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
26കാരനായ ദീപക് ഗുജ്ജാറാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. സ്വയം വെടിയുതിര്‍ത്ത ദീപകിനെ ഉടനെ തന്നെ എയിംസ് ട്രൊമ സെന്ററില്‍ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാമുകിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ ദീപക് അസ്വസ്ഥനായിരുന്നെന്നും പോലീസ് പറയുന്നു. ഇത് തന്നെയാവാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് നിഗമനം. എന്നാല്‍ ജീവനൊടുക്കാന്‍ മാത്രം മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിച്ച് നരികയാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യ കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല.
from mangalam.com https://ift.tt/2yk0Qj9
via IFTTT
No comments:
Post a Comment