കൊച്ചി: കന്യസ്ത്രീ ഉയര്‍ത്തിയ ലൈംഗികാരോപണ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുത് രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഒപ്പുവെയ്ക്കണം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ. ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കുന്ന സാഹചര്യം തെളിവിനെയും സാക്ഷിമൊഴികളേയും സ്വാധീനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. രണ്ടു പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാകുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഇരുന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോയുടെ അഭിഭാഷന്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ പോലും താന്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ല. മൊഴിയെടുപ്പും അന്വേഷണവും പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലോ റിമാന്‍ഡിലോ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് ഫ്രാങ്കോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
from mangalam.com https://ift.tt/2yDoGWm
via IFTTT
No comments:
Post a Comment