കോഴിക്കോട്: താരസംഘടനയായ അമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തില്‍ നടി രേവതി നടത്തിയ വെളിപ്പെടുത്തലില്‍ ബാലവകാശ കമ്മീഷനില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ലെന്നാണ് പരാതി. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ആണ് പരാതി നല്‍കിയത്.
രേവതിയെ കമ്മീഷന്‍ വിളിച്ചു വരുത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് 17 വയസുള്ള പെണ്‍കുട്ടി ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് രാത്രി വാതില്‍ മുട്ടിവിളിച്ച് രക്ഷിക്കണമെന്ന് പറഞ്ഞതെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 26 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം ഉണ്ടായതെന്നും, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും രേവതി ശബ്ദമുയര്‍ത്തിയിരുന്നു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായത് മറച്ചുവെച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ച സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി രേവതി രംഗത്തു വന്നിരുന്നു. ലൈംംീകാതിക്രമം ഉണ്ടായിട്ടില്ലെന്നും, പെണ്‍കുട്ടി പേടിച്ച് തന്റെ മുറിയില്‍ വരിക മാത്രമാണുണ്ടായതെന്നുമായിരുന്നു രേവതിയുടെ വിശദീകരണം.
from mangalam.com https://ift.tt/2yBKYYF
via IFTTT
No comments:
Post a Comment