അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിയെടുക്കുന്നില്ല; കാരണം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിയെടുക്കുന്നില്ല; കാരണം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പ്രസ്താവനകളില്‍ നടിയും സഹസംവിധായികയുമായ അര്‍ച്ചന പദ്മിനിക്കെതിരെ നിയമ നടപടിക്കില്ലെന്ന് ഫെഫ്ക. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ വില്‍സണ്‍ ഇപ്പോഴും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്.

ഷെറിന്‍ വില്‍സണെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്തുണ്ടായി എന്ന് വ്യക്തമല്ല. ഷെറിന്‍ വില്‍സണെ തിരികെ ജോലിക്കെടുത്ത സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കും. ഫെഫ്ക ഷെറിന്‍ വില്‍സണെതിരെ നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. അര്‍ച്ചനയ്ക്ക് എതിരെ നിയമ നടപടിക്കില്ലെന്ന കാര്യം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മമ്മൂട്ടി ചിത്രം പുളളിക്കാരന്‍ സ്റ്റാറാ സെറ്റില്‍ വെച്ച് മോശം അനുഭവം നേരിട്ടെന്നാണ് അര്‍ച്ചന പദ്മിനി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അര്‍ച്ചന പദ്മിനി താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് ഇമെയില്‍ വഴി പരാതി അയച്ചിരുന്നുവെന്നും, ആ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. നടപടി എടുത്തില്ലെന്ന അര്‍ച്ചനയുടെ വാദം ശുദ്ധകള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്‌ക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.'അര്‍ച്ചനയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഒരു സംഘടനയിലും അംഗമല്ലായിരിന്നിട്ട് കൂടി, അവരെ ഓഫീസിലേയ്ക്ക് ഞങ്ങള്‍ വിളിച്ചു വരുത്തി. എനിക്ക് പുറമെ സിബി മലയില്‍, സോഹന്‍ സിനു ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രേളര്‍ ബാദുഷ എന്നിവരും കുറ്റാരോപിതനായ സ്‌റ്റെറിന്‍ ഷാന്‍ലിയും ഉണ്ടായിരുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമായതിനാല്‍ പൊലീസ് കേസാക്കാം എന്നാണ് അന്ന് ഞങ്ങള്‍ അവരോട് പറഞ്ഞത്. എന്നാല്‍ നിയമനടപടിക്ക് താത്പര്യമില്ല, സംഘടന നടപടി മാത്രം മതിയെന്ന് അവര്‍ വ്യക്തമാക്കുകയായിരുന്നു,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.



from mangalam.com https://ift.tt/2yiqG6Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages