എന്ത് വന്നാലും മല ചവിട്ടും; ഭീഷണികളെ ഭയമില്ല; കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ തയ്യാറാണെന്നും രേഷ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

എന്ത് വന്നാലും മല ചവിട്ടും; ഭീഷണികളെ ഭയമില്ല; കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ തയ്യാറാണെന്നും രേഷ്മ

കണ്ണൂര്‍: ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്നും യാതൊരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് കണ്ണൂര്‍ സ്വദേശിനിയായ അധ്യാപിക രേഷ്മ നിഷാന്ത്. തന്റെ നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ തയ്യാറാണ്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ അന്ധവിശ്വാസിയല്ല. ഭീഷണി പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കുറി വ്രതമെടുത്ത് മാലയിട്ട് മലചവിട്ടി അയ്യപ്പനെ കാണുമെന്ന് രേഷ്മ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ അതിയായ ആ?ഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു.

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും.

ആര്‍ത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസര്‍ജ്യവും വിയര്‍പ്പും പോലെ ശരീരത്തില്‍ ആവശ്യമില്ലാത്തത് പുറംതള്ളല്‍ മാത്രമാണെന്നും രേഷ്മ മറുപടി നല്‍കിയിരുന്നു. ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെയാണ് അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി രേഷ്മയുടെ വീടിന്റെ മുന്നിലെത്തി ഭീഷണി മുഴക്കിയത്. പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.



from mangalam.com https://ift.tt/2yEZ63p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages