സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയില്‍ വെച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അവസാന ചിത്രം പുറത്തെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയില്‍ വെച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അവസാന ചിത്രം പുറത്തെത്തി

കാലിഫോര്‍ണിയിലെ യോലെമെറ്റ് മലഞ്ചെരുവില്‍ വെച്ച് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അപകടത്തിന് മുമ്പള്ള ചിത്രങ്ങള്‍ പുറത്ത്. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കണ്ണുര്‍ സ്വദേശികളായ വിഷ്ണു വിശ്വനാഥ് (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചത്. ഇവര്‍ അപകടത്തില്‍ പെടുന്നതിന് മുമ്പ് പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നത്.

യോലെമെറ്റ് പ്രദേശത്തെത്തിയ സിയാന്‍ മാറ്റേഴ്സണും സുഹൃത്ത് ദേരാ റോസ് ലൗഗിലോയും പകര്‍ത്തിയ സെല്‍ഫിയിലാണ് മീനാക്ഷിയുടെ സാന്നിധ്യമുള്ളത്. ഇതിന് ശേഷമായിരിക്കണം ഇരുവരും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചിരിക്കാന്‍ സാധ്യതയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യോലെമെറ്റ് ദേശീയോദ്യാനത്തിലെ 800 അടി താഴ്ചയിലുള്ള കൊക്കയ്ക്ക സമീപത്ത് നിന്നായിരുന്നു ഇരുവരും ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചത്. ലഭിച്ച ചിത്രത്തില്‍ മീനാക്ഷി കൊക്കയുടെ അരികില്‍ ഭയത്തോടെ നില്‍ക്കുന്നതും വ്യക്തമാണ്. അപകടവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തന്റെ സുഹൃത്ത് ദേരാ റോസാണ് തങ്ങള്‍ പകര്‍ത്തിയ ചിത്രത്തിലെ മീനാക്ഷിയെ തിരിച്ചറിഞ്ഞതെന്നും മാറ്റേഴ്സണ്‍ പറയുന്നു. അവരുടെ പിങ്ക് തലമുടിയാണ് ശ്രദ്ധിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അടുത്ത ദിവസം മേഖലയില്‍ കണ്ടെത്തിയ ക്യാമറയെ തുടര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു മൃതദേഹങ്ങള്‍ തിരിച്ചെടുത്തത്.



from mangalam.com https://ift.tt/2QdvEsY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages