കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറില്ലെന്ന് ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഹൈക്കോടിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. അതേസമയം എംഎല്‍എയായ അബ്ദുള്‍ റസാഖ് മരിച്ചതായി കോടതി റെക്കോര്‍ഡ് ചെയ്തു.
തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ആരെങ്കിലും കക്ഷി ചേരാന്‍ ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.വി.അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ.സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്. കേസില്‍ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെ അദ്ദേഹം കോടതിയിലും ആവര്‍ത്തിച്ചു. എണ്‍പത്തിയൊമ്പത് വോട്ടിനായിരുന്നു അബ്ദുള്‍ റസാഖ് വിജയിച്ചത്.
from mangalam.com https://ift.tt/2qisR6e
via IFTTT
No comments:
Post a Comment