മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീൻ ജഹാൻ രാഷ്ടീയത്തിലേക്ക്. ചൊവ്വാഴ്ച കോൺഗ്രസ് പാർട്ടിയിൽ ഹസീൻ ചേർന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. മുംബൈ പ്രദേശ്കോൺഗ്രസ് കമ്മറ്റിയുടെ ട്വിറ്റർ പേജിൽ എം.സിപ്രസിഡന്റ് സഞ്ജയ് നിരുപം ഹസീൻ ജഹാനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. Mumbai Congress President @sanjaynirupam today welcomed Model Hasin Jahan , wife of Cricketer Mohammed Shami to Congress family. pic.twitter.com/aFdt7YI0Lv — MumbaiCongress (@INCMumbai) 16 October 2018 മുഹമ്മദ് ഷമിക്കെതിരെ മാനസിക, ശാരീരിക പീഡനം ആരോപിച്ച് ഹസീൻ മാധ്യമശ്രദ്ധ നേടിയിരുന്നു. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇവർ ഇപ്പോൾ ഷമിയുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഗാർഹിക പീഡനത്തിന് ഹസീൻ ഷമിക്കെതിരെഏപ്രിൽ മാസത്തിൽ പരാതി നൽകിയിരുന്നു. ഷമിയിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിനായികൊൽക്കത്ത അലിപ്പുർ കോടതിയിൽ ഇവർ കേസുംഫയൽ ചെയ്തിട്ടുണ്ട്. ഹസീൻ ജഹാന്റെ ആരോപണങ്ങൾ നിഷേധിച്ച് ഷമി രംഗത്തെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NJoGtx
via
IFTTT
No comments:
Post a Comment