പുണെ: ദീപാവലി അടുത്തതോടെ വലിയ ഉള്ളിയുടെ വില കുതിക്കുന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസൽഗോണിൽ മൊത്തവലിയിൽ 50 ശതമാനമാണ് ഈയിടെയുണ്ടായ വർധന. 40 രൂപമുതൽ 45 രൂപവരെയാണ് റീട്ടെയിൽ വില. 15 രൂപ മുതൽ 20 രൂപവരെയായിരുന്ന വിലയിലാണ് കുതിപ്പുണ്ടായത്. ഖാരിഫ് വിളയിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികൾ എട്ടുദിവസത്തോളം അവധിയായിരിക്കും. വിലവർധനയ്ക്ക് ഇതും കാരണമാകും. കഴിഞ്ഞദിവസം 12 രൂപയായിരുന്നു ഇവിടെത്തെ മൊത്തവില. 50 ശതമാനമാണ് വിലയിൽ വർധനവുണ്ടായിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2ECzLgT
via
IFTTT
No comments:
Post a Comment