മീ ടൂ: മുതിർന്ന പത്രപ്രവർത്തകൻ ഗൗരിദാസൻ നായർ അവധിയിൽ പ്രവേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

മീ ടൂ: മുതിർന്ന പത്രപ്രവർത്തകൻ ഗൗരിദാസൻ നായർ അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം:'മീ ടൂ' വിൽ ആരോപണ വിധേയനായ 'ദ ഹിന്ദു' പത്രത്തിന്റെ കേരളത്തിലെ റസിഡൻറ് എഡിറ്റർ സി. ഗൗരീദാസൻ നായർ അവധിയിൽ പ്രവേശിച്ചു. രാജിക്കത്ത് പരിഗണനയിലിരിക്കെയാണ് അവധി. ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റൻറ് എഡിറ്റർ യാമിനി നായരാണ് ഗൗരീദാസൻ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വർഷങ്ങൾക്കുമുമ്പ് തന്നോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവർ ബ്ലോഗിൽ കുറിച്ചത്. യാമിനി നായരുടെ 'മീ ടൂ' പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയർമാൻ എൻ. റാം ട്വിറ്ററിൽ പ്രതികരിച്ചു. തന്റെ പേരുവെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരോപണ വിധേയരായ മറ്റു പലരിൽനിന്നും വ്യത്യസ്തമായി ഈ മുതിർന്ന മാധ്യമപ്രവർത്തകൻ സുരക്ഷിതനായി പറ്റിക്കൂടാനല്ല, രാജിവെക്കാനാണു തീരുമാനിച്ചതെന്ന് റാം ചൂണ്ടിക്കാട്ടി. We took Yamini Nair's #MeToo post seriously and resolved the issue, without taking a purely technical view of the matter; unlike many others, this senior journalist who was not formally named decided not to dig in — but called it a day. https://t.co/kjezzMYoDq — N. Ram (@nramind) October 16, 2018 ദയയില്ലാത്ത തീരുമാനമായിപ്പോയി പത്രത്തിൻറേതെന്ന് തന്റെ ട്വീറ്റിന് കീഴിൽ കുറിച്ചവർക്കുംറാം കൃത്യമായ മറുപടി നൽകി. ആരോപണം വളരെ ഗൗരവമായാണ് തങ്ങൾ കണ്ടതെന്നും രണ്ട് പേരോടും പ്രതികരണമാരാഞ്ഞിട്ടുണ്ടെന്നും എൻ റാം ട്വിറ്ററിൽ കുറിച്ചു. "അദ്ദേഹം ഉടൻ തന്നെ പ്രതികരിച്ചു. ആരോപണത്തിൽ അഗാധമായ വേദനയും നടുക്കവും രേഖപ്പെടുത്തിയ അദ്ദേഹം മറ്റുള്ളവരിൽ നിന്ന്വ്യത്യസ്തമായി ഇതാണ് ആ ദിവസം എന്ന നിലയിൽ തീരുമാനം കൈക്കൊള്ളുകയായിരുന്നു", എൻ റാം കുറിച്ചു. To be fair & just to both sides, we took the allegation seriously & asked our senior journalist for a response. He responded immediately, expressing deep pain & dismay over the allegation & explaining how he viewed the matter. Then he decided to call it a day, unlike many others. https://t.co/NQLvEPnWZt — N. Ram (@nramind) October 16, 2018


from mathrubhumi.latestnews.rssfeed https://ift.tt/2Cnjold
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages