മുംബൈ: തുടർച്ചയായി നാലമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 260 പോയന്റ് ഉയർന്ന് 35422ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 10660ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, വേദാന്ത, മാരുതി സുസുകി, ഹിൻഡാൽകോ, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, യുപിഎൽ, ഹീറോ മോട്ടോർകോർപ്, ഐഒസി, വിപ്രോ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളുടെ തിരിച്ചുവരവാണ് ആഭ്യന്തര സൂചികകളെ സ്വാധീനിച്ചത്. ഇൻഫോസിസിന്റെ മികച്ച പ്രവർത്തന ഫലവും വിപണിയിൽ പ്രതിഫലിച്ചു. റിലയൻസിന്റെ പ്രവർത്തനഫലം ഇന്നാണ് പുറത്തുവരിക.
from mathrubhumi.latestnews.rssfeed https://ift.tt/2COgOpI
via
IFTTT
No comments:
Post a Comment