നിലയ്ക്കൽ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രത്യക്ഷ സമരവുമായി കോൺഗ്രസും. പത്തനംതിട്ട ഡിസിസിയുടെ ആഭിമുഖ്യത്തിൽ നിലയ്ക്കലിൽ ഉപവാസസമരം നടത്തുകയാണ്. കോൺഗ്രസ് സമരപ്രക്രിയയുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സമരത്തിന്റെ അനിവാര്യത നേതൃത്വത്തെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റ് ഡൽഹിക്ക് പോകും. കേരളത്തിന്റെ പ്രത്യേക സാഹചര്യം നേതൃത്വത്തിന് അറിയില്ല. അത് ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും. ഈ പ്രതിഷേധത്തെ ഞങ്ങളൊക്കെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ പോലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്റെ പേരിൽ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവർ സമരം നടത്തുന്നത്. നിയമനിർമ്മാണം നടത്തിയാൽ പോരേ. സംസ്ഥാന സർക്കാരിനായാലും ഇത് ചെയ്താൽ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാർ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങൾ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണ് നടത്തുന്നത്. അല്ലാതെ വേറെ ഒരു അജണ്ടയുമില്ല. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിലാണ് കോൺഗ്രസിന്റെ സമരപന്തൽ. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ഉപവാസസമരം സംഘടിപ്പിച്ചിരിക്കുന്നത്
from mathrubhumi.latestnews.rssfeed https://ift.tt/2pXi1mb
via
IFTTT
No comments:
Post a Comment