നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി: സമരക്കാരെ ഒഴിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി: സമരക്കാരെ ഒഴിപ്പിച്ചു

നിലയ്ക്കൽ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിച്ചു. സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കുന്നു: ഫോട്ടോ പി.പി രതീഷ് പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിനിടയാക്കി. ചാനൽ മാധ്യമപ്രവർത്തകർക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടർന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലിൽ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിനു ശേഷമാണ് പന്തൽ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നത്. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വൻതോതിൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമരക്കാർ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച തന്നെ സമരക്കാർ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാൻ പോലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകൾ പരിശോധിക്കാനെന്ന പേരിൽ സമരക്കാർ വാഹനങ്ങൾ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസിൽനിന്ന് പുറത്തിറക്കിവിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഫോട്ടോ പി.പി രതീഷ് സന്നിധാനത്ത് രാവിലെ അവലോകന യോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വനിതാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഈ സാഹചര്യത്തിൽ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരായി പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതുകൂടി മുന്നിൽക്കണ്ടാണ് രാവിലെ തന്നെ പോലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്. നിലക്കൽ പോലീസ് കാവലിൽ. ഫോട്ടോ: കെ. ആർ പ്രഹ്ലാദൻ Content Highlights:sabarimala issue, police action, protests at nilakkal, Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2PzB01b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages