ന്യൂഡല്‍ഹി: ലൈംഗീകാരോപണം ഉന്നയിക്കുന്നതിനുള്ള ഹാഷ് ടാഗ് കാമ്പയിനായ 'മീടൂ'വിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വഴിപിഴച്ച മനസ്സുള്ളവരാണ് കാമ്പയിന്‍ ആരംഭിച്ചതെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആരോപണഹ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴമ്പില്ലാത്ത ആരോപണങ്ങളാണ് പലരും ഉന്നയിക്കുന്നത്. കാമ്പയിനിലൂടെ രാജ്യത്തിന്റെയും സ്ത്രീകളുടേയും പ്രതിച്ഛായ നശിപ്പിക്കുക എന്നൊരു ഗുണമേ ഉണ്ടാകു. ഈ സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് അംഗീകരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
മീടു കാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി എം.ജെ അക്ബറിന് അടക്കമുള്ള ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തുവന്നതായിരുന്നു അദ്ദേഹം.
from mangalam.com https://ift.tt/2R4rtQe
via IFTTT
No comments:
Post a Comment