കോലം കത്തിയെരിഞ്ഞു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ രാവണനെയും ട്രെയിന്‍ ചതച്ചരച്ചു; ദസറാ ദുരന്തത്തില്‍ അഭിനയിച്ചയാളും മരണമടഞ്ഞു ; ഭാര്യയും അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

കോലം കത്തിയെരിഞ്ഞു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ രാവണനെയും ട്രെയിന്‍ ചതച്ചരച്ചു; ദസറാ ദുരന്തത്തില്‍ അഭിനയിച്ചയാളും മരണമടഞ്ഞു ; ഭാര്യയും അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടു

അമൃത്സര്‍: തന്റെ കോലം കത്തിയെരിഞ്ഞ് മിനിറ്റുകള്‍ കഴിയും മുമ്പ് തന്നെ അയാളുടെ മീതേ കൂടി അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിന്‍ കയറിയിറങ്ങി. വെള്ളിയാഴ്ച പഞ്ചാബില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുമ്പാണ് ദല്‍ബീര്‍ സിംഗ് ദസറാ ആഘോഷത്തില്‍ നടന്ന രാംലീലയില്‍ അസുരരാജാവായ രാവണനായി വേഷമിട്ട് അരങ്ങുതകര്‍ത്തത്. നാടകത്തിനൊടുവില്‍ കോലം കത്തുന്നതിനിടയില്‍ അമൃത്സര്‍ എക്‌സ്പ്രസ് പാഞ്ചുകയറിപ്പോയ 61 പേരില്‍ ഒരാളായി ദല്‍ബീറും മാറി.

[IMG]

അമൃത്സറിലെ ദോബി ഘട്ടിനടുത്ത് ജോറാ ഫാട്ടെക്കില്‍ നടന്ന ദുരന്തത്തില്‍ ഇയാളുടെ മാതാവ്, ഭാര്യ, എട്ടുമാസം പ്രായമുള്ള മകന്‍ എന്നിവര്‍ രക്ഷപ്പെട്ടു. 700 പേരാണ് ദസറാ ആഘോഷത്തില്‍ രാവണന്റെ പടുകൂറ്റന്‍ കോലം കത്തുന്നത് കാണാനായി എത്തിയിരുന്നത്. കേവലം 200 മീറ്റര്‍ മാത്രം അകലത്തിലുള്ള ട്രാക്കില്‍ നിന്നുകൊണ്ടായിരുന്നു കൂടുതല്‍ പേരും രാമലീല കണ്ടത്. കോലം കത്തിത്തുടങ്ങിയപ്പോള്‍ കാതടപ്പിക്കുന്ന പടക്കങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ ട്രെയിന്‍ പാഞ്ഞു വരുന്ന ശബ്ദം ആരും കേട്ടില്ല. പാളത്തില്‍ നിന്നിരുന്ന കാഴ്ചക്കാര്‍ ട്രെയിന്‍ ഇടിച്ചു കയറുമ്പോള്‍ രാവണന്‍ കത്തിയെരിയുന്നത് മൊബൈലില്‍ പകര്‍ത്തുകയും അതിന് നേര്‍ക്ക് നിന്നുകൊണ്ട് സെല്‍ഫിയെടുക്കുന്നതുമായ തിരക്കിലായിരുന്നു.

[IMG]

വൈകിട്ട് ഏഴു മണിയോടെ ഹോഷിയാര്‍പൂരില്‍ നിന്നും അമൃത്സറിലേക്ക് പോകുകയായിരുന്ന ജലന്ധര്‍ - അമൃത്സര്‍ ഡിഎംയു പാസഞ്ചര്‍ ട്രെയിന്‍ 10-15 സെക്കന്റു കൊണ്ട് എല്ലാം ചതച്ചരച്ച് കടന്നുപോയി. അല്‍പ്പം മുമ്പ് വരെ രാവണ വേഷത്തില്‍ നിന്ന ദല്‍ബീറും ഇരകളില്‍ ഒരാളായി. വിധവയായി പോയ മരുമകള്‍ക്കും എട്ടു മാസം മാത്രം പ്രായമുള്ള മകനും ജീവിക്കാനായി സര്‍ക്കാര്‍ ജോലി നല്‍കണം എന്നാണ് ദല്‍ബീറിന്റെ മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയിലെ മുഖ്യാതിഥി മന്ത്രിയായ നവോജത് സിംഗ് സിദ്ധുവിന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ നവോജത് കൗര്‍ ആയിരുന്നു. ഇവര്‍ താമസിച്ചതാണ് ദുരന്തത്തിന് കാരണമെന്നും ഇവര്‍ താമസിച്ചതിനാല്‍ കോലം കത്തിക്കല്‍ ഒന്നര മണിക്കൂര്‍ താമസിച്ചെന്നുമാണ് ഒരു വിഭാഗം ആള്‍ക്കാര്‍ ആരോപിക്കുന്നത്.



from mangalam.com https://ift.tt/2q2ARbC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages