ശബരിമലയിലേയ്ക്ക് കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന് സൂചന; നടപ്പന്തലില്‍ പ്രതിഷേധം; കനത്ത ജാഗ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമലയിലേയ്ക്ക് കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന് സൂചന; നടപ്പന്തലില്‍ പ്രതിഷേധം; കനത്ത ജാഗ്രത

പമ്പ : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തികച്ചും നാടകീയമായ സംഭവങ്ങളാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമല കയറാന്‍ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ നിരീക്ഷണം ശക്തമാക്കി പോലീസ് രംഗത്തുണ്ട്.

പത്തോളം യുവതികള്‍ മലചവിട്ടാന്‍ എത്തുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം കര്‍ശന നിരീക്ഷണം നടത്തി വരികയാണ്. ഇവര്‍ ഇതുവരെ വീട്ടില്‍ നിന്നും ഇറങ്ങിയിട്ടില്ലെന്ന് മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് വിവിധ ജില്ലകളിലെ ഇന്റലിജന്‍സ് വിഭാഗം കൈമാറിയിട്ടുണ്ട്.

സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. ഇതിനിടെ, സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടഅടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ് പറഞ്ഞു.



from mangalam.com https://ift.tt/2pZObNK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages