ശബരിമല സ്ത്രീപ്രവേശനം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമല സ്ത്രീപ്രവേശനം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 12 പേർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. ഐ.ടി.ആക്ട്, മതസ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തുന്നവർക്കെതിരേയും കേസെടുക്കും. ഇവരുടെ മൊബൈൽഫോൺ, കംപ്യൂട്ടർ എന്നിവ പിടിച്ചെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പി. പ്രകാശ് അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുന്നറിയിപ്പ് നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2q0Xo8v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages