ഇരിട്ടി: ആറളം ഫാമിൽ സി.പി.എം. നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉണർവ് പഠനകേന്ദ്രം എഴുത്തിനിരുത്തൽ ചടങ്ങ് നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ കുട്ടികളെ എഴുത്തിനിരുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാം ബ്ലോക്ക് 10 ലെ രജിത-നിധിൻ ദമ്പതിമാരുടെ മകൾ മൂന്നു വയസ്സുകാരി നിരഞ്ജനയെ പി.ജയരാജൻ അരിയിൽ ഹരിശ്രീ എഴുതിച്ചു. നാക്കിൽ സ്വർണമോതിരംകൊണ്ടും എഴുതി.പാർട്ടിനിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി.യുടെയും ആദിവാസിക്ഷേമ സമിതിയുടെയും നേതൃത്വത്തിലാണ് ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ഉണർവ് പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ ആറളം ഫാം പുനരധിവാസ മേഖലയിലാണ് കേന്ദ്രം ആരംഭിച്ചതെന്നും ജില്ലയിൽ ഇപ്പോൾ 163 കോളനികളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. ഫാം കോളനികളിലെ 50 കുട്ടികൾ എഴുത്തിനിരുത്തിൽ പങ്കെടുത്തു. മറ്റു കുട്ടികളെ പഠനകേന്ദ്രം അധ്യാപകരാണ് എഴുതിച്ചത്. സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരൻ, ഫാം ലോക്കൽ സെക്രട്ടറി കെ.കെ.ജനാർദ്ദനൻ, അധ്യാപകരായ വി.മുകുന്ദൻ, കെ.ജെ.മഞ്ജു, ടി.എം.രമേശൻ എന്നിവർ പ്രസംഗിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2q1UKPL
via
IFTTT
No comments:
Post a Comment