ആത്മഹത്യയില്‍ നിന്ന് തടഞ്ഞ വ്യക്തിയുടെ മകളെ യുവതി തട്ടികൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ആത്മഹത്യയില്‍ നിന്ന് തടഞ്ഞ വ്യക്തിയുടെ മകളെ യുവതി തട്ടികൊണ്ടുപോയി

മുംബൈ: ആത്മഹത്യയിൽ നിന്ന് രക്ഷിച്ചയാളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടികൊണ്ടുപോയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മുംബ്രയിലാണ് സംഭവം യവത്മാൽ സ്വദേശിനി അഞ്ജലിയാണ്(25) അറസ്റ്റിലായത്. സെപ്റ്റംബർ 29ന് പുലർച്ചെ അഞ്ചിന് മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി അഞ്ജലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത് കണ്ട് വന്ന കുട്ടിയുടെ പിതാവ് ഇവരെ ആത്മഹത്യയിൽ നിന്നും തടഞ്ഞു. എന്നാൽ തനിക്ക് ആരുമില്ലെന്നും വീട്ടിൽ നിന്നും പുറത്താക്കിയതാണെന്നും പിന്തിരിപ്പിച്ച വ്യക്തിയോട് അഞ്ജലി പറഞ്ഞു. തുടർന്ന് ഇയാൾ അഞ്ജലിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അഭയം നൽകി. ഒക്ടോബർ നാല് വ്യാഴാഴ്ച ഇയാളുടെ അമ്മ അഞ്ജലിയോട് ഇയാളുടെ മകൾക്ക് പലഹാരം വാങ്ങിച്ച് കൊടുക്കാനായി കുട്ടിയേയും അഞ്ജലിയേയും പുറത്ത് വിട്ടിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അഞ്ജലിയും കുട്ടിയും തിരികെ വന്നില്ല. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. താനെ ക്രൈം ബ്രാഞ്ച് പോലീസ് എസ്.ഐ നിതിൻ താക്കറെയുടെ നേതൃത്ത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും കല്യാൺ- പനവേൽ സ്റ്റേഷനുകൾക്ക് മധ്യേ ട്രെയിനിൽ നിന്ന് അഞ്ജലിയേയും കുട്ടിയേയും കണ്ടെത്തുകയായിരുന്നു. കുട്ടിയെ രക്ഷിതാക്കളെ ഏൽപ്പിക്കുകയും അഞ്ജലിയെ പേലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.പി.സി സെക്ഷൻ 363 പ്രകാരം യുവതിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ContentCourtesy: Lady adducted 2 years old kid, mumbai, thane, panavel, kalayan railway station


from mathrubhumi.latestnews.rssfeed https://ift.tt/2y4pLqD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages