മുംബൈ:വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടാൻ ഇന്ത്യൻ താരങ്ങൾക്ക്അനുവാദം നൽകണമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. പരമ്പര അവസാനിക്കുന്നതുവരെ ഭാര്യമാരെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നാണ് കോലിയുടെ ആവശ്യം. നിലവിൽ രണ്ടാഴ്ച്ച മാത്രമാണ് വിദേശപര്യടനങ്ങൾക്കിടയിൽ കൂടെ താമസിക്കാൻ ഭാര്യമാർക്ക് ബി.സി.സി.ഐ അനുവാദം നൽകുന്നത്. പലപ്പോഴും വിദേശ പര്യടനങ്ങളിൽ വിരാട് കോലിയോടൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയുമുണ്ടാകാറുണ്ട്. ബി.സി.സി.ഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനോടാണ് കോലി ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് വിഷയം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പിൽ ബി.സി.സി.ഐഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ നിയമത്തിൽ മാറ്റം വരുത്തേണ്ടതിനാൽ തീരുമാനം പെട്ടെന്നുണ്ടാകാൻ സാധ്യതയില്ല. ബി.സി.സി.ഐയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നശേഷം മാത്രമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. കുടുംബാംഗങ്ങളെ ടീമുകൾക്കൊപ്പം വിടുന്നതിൽ പല രാജ്യങ്ങളും കർശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. 2007-ൽ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിൽ 5-0ത്തിന് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ ബോർഡ് നടപടി എടുത്തിരുന്നു. മത്സരങ്ങൾക്കിടെ കാമുകിമാർക്കും ഭാര്യമാർക്കുമൊപ്പം താരങ്ങൾ സമയം ചെലവിടുന്നത് കുറക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയോഗിച്ച സമിതി നിർദേശിച്ചത്. ഇതിനെതിരെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തീരുമാനം വിഡ്ഢിത്തമാണെന്നായിരുന്നു പീറ്റേഴ്സൺന്റെ പ്രതികരണം. Content Highlights: Virat Kohli Requests BCCI to Allow Wives to Accompany Players For Full Overseas Tours
from mathrubhumi.latestnews.rssfeed https://ift.tt/2yk5xsm
via
IFTTT
No comments:
Post a Comment