മന്‍മോഹന്‍ മൗനിബാബ: വിദേശത്ത് വായിച്ചത് സോണിയ നല്‍കിയ പ്രസംഗങ്ങളെന്ന് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

മന്‍മോഹന്‍ മൗനിബാബ: വിദേശത്ത് വായിച്ചത് സോണിയ നല്‍കിയ പ്രസംഗങ്ങളെന്ന് അമിത് ഷാ

രത്ലം( മധ്യപ്രദേശ്): മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രിയായിരിക്കെ വിദേശയാത്രയ്ക്ക് മൻമോഹൻ പോയത് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനൽകിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് മൻമോഹൻ സിങ്ങിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തുവന്നത്. മൗനി ബാബയായ മൻമോഹൻ സിങ്ങും ധാരാളം വിദേശയാത്രനടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നൽകിയിട്ടുള്ള കുറേ പേപ്പറുകളുമായി വിദേശത്തേക്ക് പോകും. എന്നിട്ട് അവിടെ അത് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തിൽ മലേഷ്യയിൽ വായിക്കേണ്ട പ്രസംഗം തായ്ലാൻഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു. എന്നാൽ മോദി വിദേശത്തേക്ക് പോവുകയാണെങ്കിൽ അവിടങ്ങളിൽ നിരവധി ആളുകളാണ് മുദ്രാവാക്യങ്ങൾ വിളിച്ച് തടിച്ചുകൂടുന്നത്. മോദിക്കുവേണ്ടിയോ ബിജെപിക്ക് വേണ്ടിയോ അല്ല അവർ മുദ്രാവാക്യങ്ങളുയർത്തുന്നത്. 125 കോടിവരുന്ന ഇന്ത്യക്കാർക്കുള്ള ബഹുമാനമാണ് അവർ നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു. Content Highlights:Politics, Madhya pradesh, Amit Sha, Manmohan Singh, BJP, Congress


from mathrubhumi.latestnews.rssfeed https://ift.tt/2QyW9J4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages