ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി അനിൽ അംബാനിക്കുമെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ആർക്കാണോ 1.3 ലക്ഷം കോടിക്ക് റഫാൽ കരാറിൽ എത്താൻ കഴിഞ്ഞത് അയാളാണ് പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്നായിരുന്നു രാഹുലിന്റെ പരിഹാസം. എപ്പൊഴാണോ നിങ്ങൾ പ്രധാനമന്ത്രിയുടെ പ്രിയ സുഹ്യത്താവുന്നത് അപ്പോൾ നിങ്ങൾക്ക് 1.3 ലക്ഷംകോടിക്ക്മുൻപരിചയം പോലുമില്ലാതെ റഫാൽ കരാർ സ്വന്തമാക്കാൻ കഴിയും. പക്ഷെ അത് മാത്രമല്ല. നിങ്ങളുടെ കമ്പനിയിൽ നിന്ന് മാത്രം ആരോഗ്യ ഇൻഷൂറൻസ് എടുക്കാൻ 4 ലക്ഷം ജമ്മു-കശ്മീർ സർക്കാർ ജീവനക്കാരാണ് ഒരുങ്ങുന്നത്- രാഹുൽ ആരോപിച്ചു. ജമ്മു-കശ്മീർ സർക്കാർ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കുമായി അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ഇൻഷുറൻസ് എടുക്കാൻ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് തന്റെ കമ്പനിയുടെ മേൽ നടത്തുന്ന ആരോപണങ്ങളെല്ലാം അനിൽ അംബാനി തള്ളിയിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസ്സോ തങ്ങളെ പങ്കാളികളായി തെരഞ്ഞെടുത്തതിൽ കേന്ദ്ര സർക്കാരിന് ഒരു പങ്കുമില്ലെന്നായിരുന്നു അംബാനിയുടെ വാദം. റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനൊപ്പം കേന്ദ്ര സർക്കാർ പങ്കാളിയായി നിർദേശിച്ചത് അനിൽഅംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എലിനെ പങ്കാളിയാക്കാനാണ് നിർദേശിച്ചിരുന്നത്. 2015-ൽ ഈ സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. content highlights:Rahul Gandhi Calls Anil Ambani PMs "BFF", Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2ObGVwS
via
IFTTT
No comments:
Post a Comment