സരിതയെ പീഡിപ്പിച്ചെന്ന കേസിനെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സരിതയെ പീഡിപ്പിച്ചെന്ന കേസിനെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം : സരിത എസ്.നായരുടെ പരാതിയില്‍ തനിക്കെതിരെ എടുത്തിട്ടുള്ള ലൈംഗീക പീഡനക്കേസിനെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാല്‍. സംസ്ഥാനത്ത് നിലവിലുള്ള ശബരിമല വിഷയങ്ങളില്‍ നിന്നും സര്‍ക്കാരിനെതിരായ മറ്റ് വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതികളില്‍ വച്ചാണെന്ന് സരിതയുടെ പരാതിയിലുണ്ട്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മുന്‍മന്ത്രി എ.പി.അനില്‍കുമാറിന്റെ വസതിയായ റോസ് ഹൗസില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയില്‍ വച്ച് കെ.സി.വേണുഗോപാല്‍ തന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നും സരിത മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു.



from mangalam.com https://ift.tt/2q2ISwU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages