ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലും വേണുഗോപാല്‍ റോസ് ഹൗസിലും സരിതയെ ബലാത്സംഗം ചെയ്‌തെന്ന് എഫ്‌ഐആര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലും വേണുഗോപാല്‍ റോസ് ഹൗസിലും സരിതയെ ബലാത്സംഗം ചെയ്‌തെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചുംകെ.സി. വേണുഗോപാൽ മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചുംസരിത എസ്..നായരെ ബലാൽസംഗം ചെയ്തുവെന്ന് എഫ്ഐആർ. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ എഫ് ഐആർ ഫയൽ ചെയ്തത്. 2012ലെ ഹർത്താൽ ദിവസം ക്ലിഫ് ഹൗസിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് എന്നതാണ് ഉമ്മൻചാണ്ടിക്കെതിരായ പരാതി. മുൻമന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായറോസ് ഹൗസിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കെ.സി.വേണുഗോപാലിനെതിരായ പരാതി. തെളിവു ശേഖരണവും വിശദമായ മൊഴിയെടുക്കലും ഇനിയും വേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നേരത്തെ സോളാർ കമ്മീഷന്റെ നിർദേശ പ്രകാരം ഐജി ദിനേശ്കശ്യപിന്റെ നേതൃത്വത്തിൽ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ സംഘത്തെ മാറ്റി നിർത്തിയാണ് എംഎസ്പി കമാൻഡന്റായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്. പുതിയ അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം ഇനി പുരോഗമിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2PLpqQG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages