പമ്പ: തുടര്‍ച്ചയായ മൂന്നാം ദിവസവും നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധിക്കാന്‍ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
ഇന്നലെയും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്റെയും ജെ ആര്‍ പത്മകുമാറിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചിരുന്നു. ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല.
നിലയ്ക്കലിലെത്തിയയുടന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ചു. അധികം വൈകാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിലക്കല്‍ സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിലയ്ക്കലിലെ പൊലീസ് വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2PMBp0b
via IFTTT
No comments:
Post a Comment