ഇറക്കുമതി തീരുവ: മൊബൈല്‍ ഫോണും എസിക്കും വിലകൂടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ഇറക്കുമതി തീരുവ: മൊബൈല്‍ ഫോണും എസിക്കും വിലകൂടും

സർക്കാർ ഇറക്കുമതി തീരുവ ഉയർത്താൻ തീരുമാനിച്ചതോടെ മൊബൈൽ ഫോൺ മുതൽ വാഷിങ് മെഷിനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിർത്താനാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്. വിലകുടൂന്നവ: മൊബൈൽ ഫോൺ: മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങൾക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്. ബേസ് സ്റ്റേഷൻസ്, ഒപ്റ്റിക്കൽ ട്രാൻസ്പോർട് എക്വിപ്മെന്റ്സ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് തുടങ്ങിയവയുടെ തീരുവയാണ് വർധിപ്പിച്ചത്. എയർ കണ്ടീഷണർ: എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയിൽനിന്ന് 20 ശതമാനമായാണ് ഉയർത്തിയത്. വേനൽ സീസൺ കഴിഞ്ഞതിനാൽ എസിയുടെ വിലയിൽ ഉടനെ വർധന പ്രതിഫലിക്കില്ല. വാഷിങ് മെഷീൻ: 10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 10 ശതമാനത്തിൽനിന്ന് 20 ശതമാനമായാണ് വർധിപ്പിച്ചത്. വിമാനയാത്ര: ഏവിയേഷൻ ടർബൈൻ ഫ്യുവലിന് അഞ്ച് ശതമാനം ലെവി ഏർപ്പെടുത്തി. ഇത് യാത്രനിരക്ക് വർധിക്കാനിടയാക്കും. ജ്വല്ലറി: സ്വർണം ഉൾപ്പടെ വിലകൂടിയ ലോഹങ്ങൾക്കൊണ്ടു നിർമിച്ച ആഭരണങ്ങളുടെ തീരുവ 15 ശതമാനനത്തിൽനിന്ന് 20 ശതമാനമായി വർധിപ്പിച്ചു. ബാത്ത്റൂം ഫിറ്റിങ്സ്: ഷവർ ബാത്ത്, സിങ്ക്, വാഷ് ബെയ്സൻ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ 10ശതമാനത്തിൽനിന്ന് 15 ശതമാനമായാണ് വർധിപ്പിച്ചത്. പ്ലാസ്റ്റിക് വസ്തുക്കൾ: പായ്ക്കിങ് കെയ്സുകൾ, ബോക്സുകൾ, കണ്ടെയ്നറുകൾ, ബോട്ടിലുകൾ എന്നിവയുടെ ഇറക്കുമതി തീരുവ 10ൽനിന്ന് 15ശതമാനമായി വർധിപ്പിച്ചു. പ്ലാസ്റ്റിക്കുകൊണ്ടുനിർമിച്ച അടുക്കള ഉപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി, അലങ്കാര വസ്തുക്കൾ തുടങ്ങിയവയുടെ തീരുവയും വർധിപ്പിച്ചിട്ടുണ്ട്. ബാഗുകൾ: ട്രങ്ക്സ്, സ്യൂട്ട് കെയ്സുകൾ, എക്സിക്യുട്ടീവ് കെയ്സുകൾ, ബ്രീഫ് കെയ്സുകൾ, ട്രാവൽ ബാഗ് തുടങ്ങിയവയുടെ തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2OQmTHP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages