മെൽബൺ: മരണം വരെ സംഭവിക്കാവുന്ന ഗുരുരതരോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം. ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ ജോൺ ഹേസ്റ്റിങ്സാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടെന്നും ഇത് മാരകമായേക്കുമെന്നും മുപ്പത്തിരണ്ടുകാരനായ ഹേസ്റ്റിങ്സ്പറയുന്നു. വിശദമായ പരിശോധനക്ക് വിധേയനായെങ്കിലും രോഗത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ബൗളറെന്ന നിലയിൽ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കിൽ മരണം വരെ സംഭവിക്കുമെന്നും ഓസീസ് താരത്തെ ചികിത്സിച്ച ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ബൗൾ ചെയ്യാൻ തുടങ്ങുമ്പോഴൊക്കെ ചുമച്ച് രക്തം ഛർദ്ദിക്കുന്ന അവസ്ഥയിലാണ് താരം. ഇതോടെ ഹേസ്റ്റിങ്സിന്റെ ക്രിക്കറ്റ് കരിയർ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സുമായി കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും ഹേസ്റ്റിങ്സ്കളിക്കാനിറങ്ങില്ല. കഴിഞ്ഞ നാലഞ്ച് മാസമായി എനിക്ക് ഈ അസുഖമുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാനെപ്പോഴൊക്കെ ബോൾ ചെയ്യാനായി തയ്യാറെടുക്കുന്നോ അപ്പോഴെല്ലും ചുമച്ച് രക്തം ഛർദ്ദിക്കുകയാണ്. ഈ വർഷം എനിക്ക് ബൗൾ ചെയ്യാൻ കഴിയില്ലെന്നുറപ്പാണ്. ഈ രോഗാവസ്ഥ മറികടക്കാനായാൽ എനിക്ക് തിരിച്ചുവരാനാകും. പക്ഷേ ഡോക്ടർമാർക്ക് ഒരു തീരുമാനം പറയാനാകുന്നില്ല. ഗ്രൗണ്ടിൽ രക്തം ഛർദ്ദിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നോ ഇത് മാറാരോഗമല്ലെന്നോ ഉറപ്പുനൽകാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. ഇതെന്ന തകർത്തുകളയുന്ന കാര്യമാണ്. ഇപ്പോൾ ഞാൻ രോഗവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതം തന്നെ ക്രിക്കറ്റ് കളിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ക്രിക്കറ്റിനെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു. എനിക്ക് കളി തുടരണം. പല രാജ്യങ്ങളിലും പോയി കളിക്കണം. ഏകദിനത്തിൽ നിന്നും ചതുർദിന ക്രിക്കറ്റിൽ നിന്നും ഞാൻ നേരത്തെ വിരമിച്ചത് ഈ രോഗമുള്ളതിനാലാണ്. ഇനി എന്തെങ്കിലും അദ്ഭുതം സംഭവിച്ചാലേ എനിക്ക് വീണ്ടും കളിക്കാനാകൂ. ഹേസ്റ്റിങ്സ്വികാരനിർഭരനായി. ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിങ്സ്അടുത്തിടെ ഏകദിനങ്ങളിൽ നിന്നും ചതുർദിന മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു. സിഡ്നി സിക്സേഴ്സുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസ്റ്റിന്റെ താരമായിരുന്നു ഹേസ്റ്റിങ്സ്. ഏഴു വർഷമാണ് മെൽബൺ സ്റ്റാർസിൽ താരം കളിച്ചത്.ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും ചെന്നൈ സൂപ്പർ കിങ്സിന്റേയും താരമായിരുന്നു ഹേസ്റ്റിങ്സ്. Content Highlights: Australia Fast Bowler John Hastings Reveals Potentially Fatal Condition in Lungs
from mathrubhumi.latestnews.rssfeed https://ift.tt/2ND0DfG
via
IFTTT
No comments:
Post a Comment