മുംബൈ: വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് കേടുപാട് സംഭവിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തുടർന്ന് മൂന്നുമണിക്കൂറോളം പറന്നത് അപകടകരമായ അവസ്ഥയിലായിരുന്നെന്ന് കണ്ടെത്തൽ. ട്രിച്ചി വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. മതിലിടിച്ചു തകർത്ത വിമാനം തുടർന്നും പറപ്പിച്ച പൈലറ്റുമാർ നൽകിയ റിപ്പോർട്ട് സംവിധാനങ്ങളെല്ലാം സ്വാഭാവികമാണ് എന്നും വിമാനത്തിന്റെ പ്രവർത്തനത്തിന് തകരാറുകളില്ല എന്നുമായിരുന്നു. എന്നിട്ടും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ മാത്രം വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. ചൈന്നൈയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമായിരുന്നു അത്. മുംബൈ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം പരിശോധിച്ചപ്പോൾ മാത്രമാണ് വിമാനത്തിന് കാര്യമായ തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ കഷണങ്ങളായി വിട്ടുപോയിരുന്നു. വിമാനം ഇനി ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ അവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ 1.20 ഓടെയായിരുന്നു ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം അപകടത്തിൽ പെട്ടത്. തുടർന്ന് പറന്നുയർന്ന വിമാനം പുലർച്ചെ 5.35 ഓടെ മുംബൈയിൽ ഇറക്കുകയായിരുന്നു. ഗുരുതരുമായ തകരാറുകൾ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തിൽ കണ്ടെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ധർ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. Read More:130 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു content highlights:Air India plane, plane flew for three hours with extensive damage,plane hitting a wall
from mathrubhumi.latestnews.rssfeed https://ift.tt/2CEh1M0
via
IFTTT
No comments:
Post a Comment