ചാത്തന്നൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്തു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടേയും മകന്‍ വിച്ചു (17), വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റെയും ലീനയുടേയും മകള്‍ ടി. ലിന്‍സി (17) എന്നിവരുടെ മൃതദേഹമാണ് കായലില്‍ നിന്നും കണ്ടെടുത്തത്.
ആണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് 6.30 ഓടെ കരയ്‌ക്കെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ 9.30 ഓടെയാടെയാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് 3.30 ഓടെ ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വെ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് പാലത്തിനരുകില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നാട്ടുകാരാണ് പരവൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും ഇരുവരുടെയും ബാഗ് കണ്ടെടുത്തു. പരവൂര്‍ ഫയര്‍ ഫോഴ്‌സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്‌ക്കെടുത്തു. ഇരുട്ട് വീണതോടെ ലിന്‍സിക്കായുളള തിരച്ചില്‍ നിര്‍ത്തി വച്ചു.
ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കോമേഴ്‌സ് വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കോമേഴ്‌സ് വിദ്യാര്‍ത്ഥിനിയുമാണ്. പരവൂര്‍ പൊലീസ് കേസെടുത്തു.
from mangalam.com https://ift.tt/2OgaiOw
via IFTTT
No comments:
Post a Comment