ഡല്‍ഹിയില്‍ സ്‌കൂളില്‍ ഹിന്ദു മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് ഇരുത്തിയതായി പരാതി; ഹാജരെടുക്കുന്നത് ജാതി അടിസ്ഥാനത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഡല്‍ഹിയില്‍ സ്‌കൂളില്‍ ഹിന്ദു മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് ഇരുത്തിയതായി പരാതി; ഹാജരെടുക്കുന്നത് ജാതി അടിസ്ഥാനത്തില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്‌കൂളില്‍ ഹിന്ദു മുസ്ലീം വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ച് ഇരുത്തിയതായി പരാതി. നോര്‍ത്ത് എംസിഡി ബോയ്‌സ് സ്‌കൂളിനെതിരെയാണ് അധ്യാപകര്‍ തന്നെ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

ഡല്‍ഹിയിലെ വസീറാബാദിലെ പ്രൈമറി സ്‌കൂളിലാണ് വര്‍ഗീയ അടിസ്ഥാനത്തില്‍ തിരിച്ചുവിത്യാസം കാണിക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില പരിശോധിക്കുന്നതും ജാതി തിരിച്ചാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യമൊരുക്കുന്നതിനാണ് സെക്ഷന്‍ തിരിച്ചിരിക്കുന്നതെന്നും ഇത് എല്ലാ സ്‌കൂളുകളിലും പതിവാണെന്നും സ്‌കൂളിന്റെ ചുമതലയുള്ള സി.ബി. സിങ് പ്രതികരിച്ചു. സ്‌കൂളിലെ ചില കുട്ടികള്‍ സസ്യഭുക്കും മറ്റുചിലര്‍ മാംസഭുക്കുകളുമാണ്. എല്ലാ കുട്ടികളുടേയും അധ്യാപകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സെഹ്രാവത് അധികാരത്തില്‍ വന്നതിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ മാസംമുതലാണ് ഇത്തരത്തില്‍ തിരിച്ചു ഇരുത്തിയതെന്ന് പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച അധ്യാപകരോട് കയര്‍ത്തു സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2ynYoao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages