വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് വരന്‍ മുങ്ങി; കാരണം അറിഞ്ഞവര്‍ മൂക്കത്ത് വിരല്‍ വെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് വരന്‍ മുങ്ങി; കാരണം അറിഞ്ഞവര്‍ മൂക്കത്ത് വിരല്‍ വെച്ചു

കുമ്പള: വിവാഹ ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് വരന്‍ മുങ്ങി. വരന്‍ മുങ്ങിയതിന്റെ കാരണം അറിഞ്ഞതോടെയാണ് ഏവരും ഞെട്ടിയത്. വിവാഹത്തിന് കോട്ടിടാന്‍ മടിയായതാണ് വരന്‍ മുങ്ങാന്‍ കാരണം. ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവാഹത്തിന് കോട്ട് ഇട്ടിരിക്കാന്‍ നാണക്കേടാണെന്ന് വരന്‍ രാവിലെ മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും നിസാരമായൊരു കാര്യത്തിന് വിവാഹം മുടക്കി വരന്‍ സ്ഥലം വിടുമെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

വരന്‍ നാടുവിട്ടതോടെ വിവാഹം മുടങ്ങി. ക്ഷണം കിട്ടി എല്ലാവരും വിവാഹത്തിനായി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴായിരുന്നു വരന്‍ മുങ്ങിയ വിവരം അറിയുന്നത്. എന്നാല്‍ വരന്‍ മുങ്ങാനുണ്ടായ കാരണമാണ് ഏവരെയും അതിശയപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന യുവതിയുടെ ബന്ധുവിന്റെയും കല്യാണം നടക്കുന്നുണ്ട്. വരനുവേണ്ടി ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും വ്യാാപകമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേസമയം വരനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കുമ്പള പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2zQs0PE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages