കൈതാല്‍: പ്രായപൂര്‍ത്തിയാകാത്ത മകളെയും അമ്മയെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് പോലീസ് പിടികൂടിയത്. രണ്ട് മാസത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെയും അമ്മയെയും ഇവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം.
ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ട് പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കൈതാല്‍ എസ് പി അസ്താ മോദി പറഞ്ഞു. ഗ്രാമത്തലവനും മുന്‍ ഗ്രാമത്തലവനും പ്രതികളാണെന്നും എസ് പി വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏഴ് പോലീസ് ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷംഷേര്‍ സിംഗ്, റോഷന്‍ലാല്‍, ധന്‍പതി, എസ്‌ഐ ബജിര്‍ സിംഗ്, ഹെഡ് കോണ്‍സറ്റബിള്‍ റന്തീപ്, കോണ്‍സ്റ്റബിള്‍ മാരായ ദിലാവര്‍, ഇഷം സിംഗ് എന്നിവരാണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥര്‍.
എഎസ്‌ഐ ഷമീര്‍ സിംഗാണ് തന്നെയും അമ്മയെയും ആദ്യം വീടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഈ സമയം മറ്റുള്ളവര്‍ വീടിന് പുറത്ത് കാവലായി ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം എഎസ്‌ഐ ഷമീര്‍ സിംഗ് നിഷേധിച്ചു. പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകനാണെന്നും കള്ള കേസ് ഉണ്ടാക്കി തങ്ങളില്‍ നിന്നും പണം തട്ടാനാണ് ഇവരുടെ ശ്രമമെന്നും ഷമീര്‍ സിംഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2DWILwQ
via IFTTT
No comments:
Post a Comment