പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി വിധികൊണ്ട് മാത്രം നടപ്പാക്കാവുന്ന കാര്യമല്ലെന്ന് തന്ത്രി മഹേഷ് മോഹനര്. ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങള്‍ പാലിച്ചു വേണം പരിഷ്‌കാരം നടപ്പാക്കേണ്ടത്. എന്നാല്‍, തന്ത്രി കുടുംബവുമായോ പന്തളം രാജകൊട്ടാരവുമായോ ആലോചിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഈ വിഷയത്തില്‍ ഉയരുന്ന പ്രതിഷേധം കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ റിവ്യൂ ഹര്‍ജ്ജി നല്‍കുന്നതില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് വിഷയത്തില്‍ റിവ്യൂ ഹര്‍ജ്ജി നല്‍കുന്നതിനായി യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ബിജെപിയും ആര്‍എസ്എസും ഇക്കാര്യത്തില്‍ മുന്‍ നിലപാടുകള്‍ തിരുത്തിയിരുന്നു. വിധിയെ അനുകൂലിച്ചും പിന്നീട് എതിര്‍ത്തുമാണ് ഇപ്പോള്‍ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി കൊടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ വിധി മറികടക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2zQAFSx
via IFTTT
No comments:
Post a Comment