സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിർബന്ധമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി. സാലറി ചലഞ്ച് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട കോടതി വിസമ്മതിച്ചവരുടെ പട്ടികതയ്യാറാക്കുന്നതിനെ വിമർശിച്ചു.ഇത് നിർബന്ധിത പിരിവല്ലെങ്കിൽ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സാലറി ചലഞ്ചിനെതിരേയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശമ്പളം നൽകാൻ സർക്കാർ നിർബന്ധിക്കുന്നുവെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാൻ താത്പര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്നാണ് സർക്കാർ നിർദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറായത് 60 ശതമാനം ജീവനക്കാർ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് നോ പറഞ്ഞതായാണ് വിലയിരുത്തൽ. നിർബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് മുമ്പും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2ygbirg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages