ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി; ആത്മീയതയുടെ പരിവേഷമണിഞ്ഞാലും കുറ്റക്കാര്‍ നിയമത്തിനു മുന്നില്‍ രക്ഷപ്പെടില്ല: ഫാ.അഗസ്റ്റിന്‍ വട്ടോളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി; ആത്മീയതയുടെ പരിവേഷമണിഞ്ഞാലും കുറ്റക്കാര്‍ നിയമത്തിനു മുന്നില്‍ രക്ഷപ്പെടില്ല: ഫാ.അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍വാസം തുടരും. ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളി. പ്രോസിക്യുഷന്റെ വാദം മുഖവിലയ്‌ക്കെടുത്ത് ജാമ്യം നിഷേധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. പ്രാഥമദൃഷ്ട്യാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനു മുന്‍പ് പോലീസ് സീല്‍ ചെയ്ത കവറില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ബിഷപ്പ് സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോര്‍ട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന വൈദികന്‍ അടക്കമുള്ളവര്‍ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം, കന്യാസ്ത്രീയുടെ പരാതിക്കു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോഴാണ് അറസ്‌റ്റെന്നും അതു സാമാന്യനീതിയുടെ ലംഘനമാണെന്നുമായിരുന്നു ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. പൊതുജന വികാരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ച വിധി സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. എത്ര വലിയവനാണെങ്കിലും ആത്മീയതയുടെ പരിവേഷമുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വിധിയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പ്രതികരിച്ചു. നിയമവാഴ്ചയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2O1uKCM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages