ചെന്നൈ: എയര്‍ കണ്ടീഷനറില്‍ നിന്നും വന്ന വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവമുണ്ടായത്. 35കാരനായ ഭര്‍ത്താവും ഭാര്യയും മകനുമായി മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ചെന്നൈ കോയമ്പേടിലുള്ള തിരുവള്ളുവര്‍ നഗറില്‍ താമസിച്ചിരുന്ന കുടുംബമാണ് മരിച്ചത്. ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ ചെന്നപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രദേശത്ത് പവര്‍ കട്ട് ഉണ്ടായിരുന്നതിനാല്‍ രാത്രി ഇന്‍വേര്‍ട്ടര്‍ ഓണ്‍ ആക്കിയ ശേഷമാണ് ഇവര്‍ കിടന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അര്‍ദ്ധരാത്രിയില്‍ വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടെങ്കിലും മൂന്നുപേരും മരിക്കുകയായിരുന്നു.
മെയില്‍ ഡല്‍ഹിയില്‍ 10 വയസ്സുകാരനും 9 വയസ്സുകാരിയായ സഹോദരിയും എയര്‍കണ്ടീഷനര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2IA4Ks7
via IFTTT
No comments:
Post a Comment