കുടുംബാംഗത്തിന്റെ മരണം പോലീസ് ആത്മഹത്യയാക്കി ; സ്വന്തം സമുദായത്തില്‍ നിന്നും പിന്തുണ കിട്ടുന്നുമില്ല ; 13 അംഗ മുസ്‌ളീം കുടുംബം ഹിന്ദുവിലേക്ക് മതംമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

കുടുംബാംഗത്തിന്റെ മരണം പോലീസ് ആത്മഹത്യയാക്കി ; സ്വന്തം സമുദായത്തില്‍ നിന്നും പിന്തുണ കിട്ടുന്നുമില്ല ; 13 അംഗ മുസ്‌ളീം കുടുംബം ഹിന്ദുവിലേക്ക് മതംമാറി

ലഖ്‌നൗ: കുടുംബാംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ സമുദായത്തിന്റെ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ഇസ്‌ളാമിക കുടുംബം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ബാഗ്പത്തില്‍ നടന്ന ചടങ്ങില്‍ 13 അംഗങ്ങള്‍ വരുന്ന കുടുംബമാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. പുതിയ സമുദായത്തില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവര്‍ മതംമാറ്റം നടത്തുന്നതെന്ന് കുടുംബം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ബദര്‍ഖ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഹിന്ദു യുവ വാഹിനി ഭാരതാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. 22 കാരന്‍ ഗുല്‍ഷന്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം മതംമാറ്റം നടത്തിയത്. നവേഡയിലെ ബദര്‍ഖ ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബം ബന്ധുക്കളുടെ സമീപം ചേര്‍ന്ന് ഒരു നല്ല ജീവിതം മോഹിച്ചാണ് ഇവിടെ എത്തിയത്. ഇതിനായി ഇവര്‍ ഒരു വീട് വാങ്ങുകയും ഗുല്‍ഷന്‍ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് തുണിക്കട തുടങ്ങുകയും ചെയ്തു. എന്നാല്‍ ജൂലൈ 22 ന് ഗുല്‍ഷനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കടയുടെ ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു ഗുല്‍ഷനെ കണ്ടെത്തിയത്. പോലീസ് ആത്മഹത്യയായിട്ടാണ് വിധിയെഴുതിയതെങ്കിലും ഗ്രാമത്തിലെ തന്നെ ബിസിനസ് എതിരാളികള്‍ കൊന്നതാണോ എന്നാണ് വീട്ടുകാരുടെ സംശയം. ഗുല്‍ഷന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായിട്ടാണ് വീട്ടുകാര്‍ പറയുന്നത്. ഇതൊരു കൊലപാതകമാണെന്ന ഇവരുടെ വാദത്തിന് ഗ്രാമത്തില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പിന്തുണ കിട്ടുന്നില്ലെന്ന് ഗുല്‍ഷന്റെ വീട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ മതം മാറാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് തങ്ങള്‍ മതം മാറുകയാണെന്നറിയിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നല്കിയത്. സ്വമേധയാ ആണ് തങ്ങള്‍ മതം മാറുന്നതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ജൂലൈ 11 ന് ബന്ധുവായ രാജുദ്ദീന്‍ പ്രദേശത്തുള്ള ചിലരുമായി വഴക്കുണ്ടാക്കി. ഇതില്‍ കുടുംബം രാജുദ്ദീനൊപ്പം നിന്നത് നാട്ടിലെ ചിലര്‍ക്ക് ഇഷ്ടമായില്ലെന്ന് ഗുല്‍ഷന്റെ സഹോദരന്‍ ദില്‍ഷാദ് പറഞ്ഞു. കുടുംബം പിന്നീട് കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

തുടര്‍ന്ന നവാഡയിലെ നാലു പേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലക്‌നൗവിലെ വിദഗ്ദ്ധര്‍ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം ഗുല്‍ഷന്റെ കുടുംബം വ്യാജ ആരേപാണം ഉന്നയിക്കുകയാണെന്നാണ് ഗ്രാമത്തലവന്‍ സര്‍വാര്‍ റാണ പറയുന്നത്. ചില ചില്ലറ തര്‍ക്കത്തിന്റ പേരില്‍ ഗുല്‍ഷന്‍ മാനസീക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അതേ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നും സര്‍വാര്‍ റാണ പറയുന്നു.



from mangalam.com https://ift.tt/2O4lCNP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages