അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ്

പന്തളം: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച സജീവമാവുകയാണ്. വിധി അത്യന്തം ഉത്കണ്ഠാ ജനകമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് പ്രതികരിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരംഗം ആദ്യമായാണ് പ്രതികരിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് പോരുന്ന ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങും ഇതോടെ തകര്‍ക്കപ്പെടുമെന്നും അശ്വതി തിരുനാള്‍ പറയുന്നു.

ശബരിമലയില്‍ അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിഭായി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും ഗൗരി ലക്ഷ്മി ഭായി പ്രതികരിച്ചു. ഗര്‍ഭപാത്രം നീക്കിയ ശേഷമാണ് തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയതെന്ന് ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ല. 1940-ല്‍ 50വയസ്സില്‍ താഴെയുള്ള അമ്മ മഹാറാണി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കോടതി വിധിയില്‍ പുനപരിശോധന ഹര്‍ജിയില്‍ അന്തിമനിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കും. റിവ്യു ഹര്‍ജി നല്‍കുന്നതിനെ പറ്റി ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പിന്നീട് നിലപാട് മാറ്റുകയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്നും റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

വിധിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. റിവ്യു ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനമറിഞ്ഞ ശേഷം കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. വിധി നടപ്പാക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എങ്കിലും ചെങ്ങന്നൂരിലടക്കം പാര്‍ട്ടിയെ വലിയ തോതില്‍ പിന്തുണച്ച ഭൂരിപക്ഷ സമുദായ വോട്ട് ഈ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം മൂലം ചോരുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക.



from mangalam.com https://ift.tt/2IEspI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages