ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തന്റെ നൃത്തചുവടുകള്‍ കൊണ്ട് കാണികളെ കൈയിലെടുത്തിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ഹാളിലേക്കു നടന്നു വരുന്നതിനു ഇടയ്ക്ക് തെരേസ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുകള്‍ വയ്ക്കുകയായിരുന്നു. അബ്ബാ എന്ന മ്യൂസിക് ബാന്റിന്റെ 'ഡാന്‍സിങ് ക്വീന്‍' എന്ന ഗാനത്തിനാണ് തെരേസ ചുവട് വച്ചത്.
Theresa May dances her way onto the stage for her big speech at #CPC18, as Abba's Dancing Queen plays in the background 💃Live updates: https://t.co/fzegYJuJvG pic.twitter.com/A3xTSTUjva— BBC Politics (@BBCPolitics) October 3, 2018
മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നൃത്തം ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവെ തെരേസ ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചവിട്ടി ശ്രദ്ധ നേടിയിരുന്നു. ആഫ്രിക്കന്‍ പര്യടനത്തിന്റെ അവസാന ഘട്ടമായി കെനിയയില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ വച്ചും ഡാന്‍സ് കളിച്ച് ഏവരുടെയും കൈയടി നേടിയിരുന്നു. ഒരു പറ്റം സ്‌കൗട്ട് അംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ തന്റെ പ്രശസ്തമായ മെയ്ബോട്ട് ചുവടുകള്‍ വച്ചത്. ഈ നൃത്തചുവടുകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
from mangalam.com https://ift.tt/2yj6e6j
via IFTTT
No comments:
Post a Comment