അമ്മ പോലും അറിയാതെ അച്ഛന്‍ 41 ദിവസം കഠിനവൃതമെടുത്ത് മലയ്ക്കു പോയിരുന്നു; 'ധര്‍മ്മമേ നടക്കൂ... ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ', യേശുദാസിന്റെ വാക്കുകള്‍ വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

അമ്മ പോലും അറിയാതെ അച്ഛന്‍ 41 ദിവസം കഠിനവൃതമെടുത്ത് മലയ്ക്കു പോയിരുന്നു; 'ധര്‍മ്മമേ നടക്കൂ... ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ', യേശുദാസിന്റെ വാക്കുകള്‍ വൈറലാകുന്നു

തിരുവനന്തപുരം: താന്‍ ഒരു തികഞ്ഞ അയ്യപ്പ ഭക്തനാകാനുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇക്കുറി സൂര്യ ഫെസ്റ്റിവലില്‍ യേശുദാസ് പാടിയത്. ശബരിമല അയ്യപ്പന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ക്കിടെ യേശുദാസിന്റെ വാക്കുകള്‍ വൈറലാകുകയാണ്.

'സാക്ഷാല്‍ ധര്‍മ്മ ശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ.' സ്വാമിയേ ശരണമയ്യപ്പ, എന്ന ശരണം വിളിയോടെ സദസ്സിനോട് വിശദീകരിച്ചതാണ് ഇത്.

തന്റെ പിതാവ് രഹസ്യമായി 41 ദിവസം കഠിനവൃതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് സുഹൃത്ത് എഴുതിക പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വൃതം നോട്ടി ശബരിമലയില പോയതിനെ കുറിച്ച് പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തില്‍ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാന്‍ ഇടയായ സാഹചര്യവും ഗാനഗന്ധര്‍വന്‍ വിശദീകരിച്ചു.

എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചു.



from mangalam.com https://ift.tt/2ypobPG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages